വിദ്വേഷം
അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ്
ലോകമെമ്പാടും എന്താണ് നടക്കുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം, നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി (സ) യെ കുറിച്ച് വളരെയധികം വിദ്വേഷം പ്രചരിക്കുന്നു. പണ്ട് നിരവധി കാർട്ടൂണുകൾ വരച്ചു , ഇപ്പോൾ ചില മോശം അഭിപ്രായങ്ങൾ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് നോക്കി കാണുമ്പോൾ , ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ശരിക്കും മാനസികമായി പ്രയാസത്തിലും ദേഷ്യത്തിലും ആണ്.
മറ്റ് മതങ്ങളെ കുറിച്ച് അശ്ലീലമായ കാര്യങ്ങൾ പോസ്റ്റ് ചെയ്ത് വിദ്വേഷം പ്രചരിപ്പിക്കാൻ കാരണമായി തീരുന്നു എന്നത് കാണാതെ പോവരുത് . നമ്മുടെ നീതിക്ക് വേണ്ടി നമ്മൾ പോരാടണം, എന്നാൽ ആരെയും ശാരീരികമായും മാനസികമായും വേദനിപ്പിക്കാത്ത വിധത്തിലായിരിക്കണം.
നമ്മുടെ പ്രിയപ്പെട്ട നബി(സ)യുടെ ജീവിതം നമുക്ക് പരിശോധിക്കാം-
-ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ട നിരവധി സംഭവങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
-പ്രവാചകത്വത്തിന്റെ ആദ്യ വർഷങ്ങളിൽ, വളരെ കുറച്ച് ആളുകൾ മാത്രമേ ഈ സന്ദേശം സ്വീകരിച്ചിരുന്നുള്ളൂ. നബി (സ)ക്ക് പിന്തുണ നൽകി കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
-അദ്ദേഹത്തെ സ്വന്തം ഗോത്രവും ബന്ധുക്കളും ഉപേക്ഷിച്ചു.
- അദ്ദേഹത്തിന് ധാരാളം യുദ്ധങ്ങൾ നയിക്കേണ്ടിവന്നു.
- അദ്ദേഹത്തിന് പലായനം ചെയ്യേണ്ടിവന്നു.
- അദ്ദേഹത്തിന് എല്ലാ വെറുപ്പും ഉണ്ടായിരുന്നിട്ടും, മുത്തു നബി (സ ) തന്റെ സന്ദേശം സമാധാനപരമായി തന്നെ അറിയിച്ചു.
-നബി (സ ) ഒരിക്കലും അല്ലാഹുവിൽ പ്രത്യാശ ഉപേക്ഷിച്ചില്ല.
-വാസ്തവത്തിൽ അദ്ദേഹത്തിന്റെ സ്വഭാവവും പെരുമാറ്റവുമാണ് പലരെയും ഇസ്ലാമിലേക്ക് ആകർഷിച്ചത്.
-അദ്ദേഹത്തിന്റെ ഭാര്യ ആഇശ(റ)യുടെ അഭിപ്രായത്തിൽ അദ്ദേഹം ഖുർആൻ ജീവിച്ചു കാണിക്കുകയായിരുന്നു.
ഇനി നമുക്ക് നമ്മളെ കുറിച്ചും നമ്മൾ ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും ഒന്ന് ചിന്തിക്കാം.. എന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് നമ്മൾ സീറയും ഖുറാനും പഠിക്കാൻ ശ്രമിക്കണം. നമ്മുടെ വിശ്വാസത്തിലേക്ക് ആരെയും പ്രേരിപ്പിക്കാനോ അവരുടേത് തരംതാഴ്ത്താനോ നമുക്ക് കഴിയില്ല. അത് നമ്മുടെ വഴിയല്ല.
ഡാലിയ മുഹമ്മദ്അലി
Comments
Post a Comment